അഹമ്മദാബാദ് : മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയും ചേർന്ന് തറക്കല്ലിട്ടു .ജപ്പാന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയാണിത് .
ജപ്പാനും ഭാരതവും തമ്മിലുള്ള സുഡൃഢമായ ബന്ധത്തെപ്പറ്റി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഭാരതത്തിലെയും ജപ്പാനിലെയും പ്രതിഭാശാലികളായ സാങ്കേതിക വിദഗ്ദ്ധർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സാദ്ധ്യമാകാത്ത ഒന്നുമില്ലെന്നും അബെ പറഞ്ഞു . ജപ്പാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തെ അഭിനന്ദിച്ച ആബേ അദ്ദേഹത്തെ തന്റെ ഉറ്റ സുഹൃത്തായി വിശേഷിപ്പിക്കാനും മറന്നില്ല
അടുത്ത വട്ടം ഭാരതത്തിലെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ഷിൻസോ അബേ പറഞ്ഞതോടെ വൻ കരഘോഷമുയർന്നു . ഭാരതത്തിന്റെ വികസനത്തിന് എല്ലാ ആശംസകളും നൽകിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്