ലണ്ടൻ : ദാവൂദ് ഇബ്രാഹിമിന്റെ ബ്രിട്ടനിലെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോർട്ട് . ഇന്ത്യയുടെ ആവശ്യത്തെ തുടർന്നാണ് ദാവൂദിന്റെ 670 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് .
മുംബൈ ബോംബ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ദാവൂദ് പാബ്ളോ എസ്കോബാർ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പണക്കാരനായ കുറ്റവാളിയാണ് . 25 മില്യൺ ഡോളറാണ് ദാവൂദിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത് .
ഇതോടെ ബ്രിട്ടനിലെ ദാവൂദിന്റെ എല്ലാ സ്വത്തുക്കളും മരവിപ്പിച്ചു . സാമ്പത്തിക ഇടപാടുകൾക്കും നിരോധനം നേരിടും.
അതേസമയം ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നാണ് റിപ്പോർട്ട് . പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു