സിംഗപ്പൂരിന് വനിതാ പ്രസിഡന്റ്; ചരിത്രം രചിച്ച് ഹാലിമാ യാക്കോബ്

സിംഗപ്പൂരിന്റെ ആദ്യ വനിതാപ്രസിഡന്റായി ഹാലിമാ യാക്കോബ്. മറ്റ് സ്ഥാനാർഥികൾക്ക് വേണ്ടത്ര യോഗ്യതകളില്ല എന്ന കാരണത്താൽ തെരഞ്ഞെടുപ്പ് ഒഴിവാക്കി 63കാരിയായ ഹാലിമയെ പ്രസിഡ്ന്റായി പ്രഖ്യാപിക്കുകയായിരുന്നു.

ആറ് വർഷത്തെ കാലാവധിയുള്ള പ്രസിഡ്ന്റ് പദവി ന്യൂനപക്ഷ സമുദായമായ മലയ് വിഭാഗത്തിനു വേണ്ടിയാണ് നീക്കി വച്ചിരുന്നത്. ഹാലിമയെക്കൂടാതെ മറ്റ് നാലു പേർ കൂടി പത്രിക നൽകിയിരുന്നു. എന്നാൽ ഇവരിൽ രണ്ടുപേർ മലയ് വിഭാഗത്തിൽ ഉൾപ്പെട്ടവർ ആയിരുന്നില്ലായെന്നും, മറ്റ് രണ്ട് പേർ യോഗ്യതയില്ലാത്തവരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി.

കഴിഞ്ഞ 3 വർഷത്തിലേറെയായി പൊതുരംഗത്ത് സജീവമാണ് ഹാലിമ യാക്കോബ്. രാജ്യത്തെ പരമോന്നത പദം അലങ്കരിക്കുന്ന വനിത എന്ന നിലയിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടാൻ ഹാലിമക്ക് കഴിയുമെന്ന പ്രത്യാശ, സിംഗപ്പൂരിലെ വിവിധ വനിതാസംഘടനകൾ പ്രകടിപ്പിച്ചു.

1965 മുതൽ പീപ്പിൾസ് ആക്ഷൻ പാർട്ടിയുടെ ഭരണത്തിൻ കീഴിലാണ് സിംഗപ്പൂർ. രാജ്യത്തിന്റെ സ്ഥാപക നേതാവ് എന്നറിയപ്പെടുന്ന ലീ കുൻ യൂ വിന്റെ മകൻ ലീ ഹസ്ൻ ലൂംഗ് ആണ് നിലവിലെ പ്രധാനമന്ത്രി.

പോളിറ്റ് ബ്യൂറോയിൽ മുസ്ളിം സംവരണമെന്ന് സിപിഎം ‌എം.പി

Next Story »

കാശ്മീർ അതിർത്തിയിൽ പാക് വെടിവെപ്പ് : ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു

HAPPENING NOW

%d bloggers like this: