അഹമ്മദാബാദ്: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ നേരിട്ടെത്തി സ്വീകരിച്ചു.
ഇന്ത്യ – ജപ്പാൻ വാർഷിക ഉച്ചകോടിയുമായി ബന്ധപ്പെട്ടാണ് ഷിൻസോ ആബെയുടെ സന്ദർശനം. അഹമ്മദാബാദിൽ ജപ്പാന്റെ സഹകരണത്തോടെ നിർമ്മിക്കാനിരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ തറക്കല്ലിടൽ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും.
സബർമതി ആശ്രമവും സീതിസാഹിബ് മസ്ജിദും അദ്ദേഹം സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയിലും അദ്ദേഹം ഭാഗമാകും.