• Page Views 298

മേക്ക് ഇൻ ഇന്ത്യക്കും സ്വച്ഛ ഭാരതിനും കയ്യടി: മോദി മികച്ച പ്രാസംഗികനാണെന്നും രാഹുൽ

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗ പാടവത്തെ പ്രകീർത്തിച്ച് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിക്ക് ഒരേ സദസ്സിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ശ്രോതാക്കൾക്ക് വേണ്ടി സംസാരിക്കാൻ കഴിയുമെന്ന് രാഹുൽ പറഞ്ഞു .

താൻ പ്രതിപക്ഷനിരയിലെ നേതാവാണ് . എന്നാൽ അദ്ദേഹം എന്റെ പ്രധാനമന്ത്രിയാണ് . അദ്ദേഹം എന്നേക്കാൾ മികച്ച പ്രാസംഗികനാണ് . ഒരു ജനക്കൂട്ടത്തിലെ മൂന്നു നാലു തരത്തിൽ പെട്ടവർക്ക് എങ്ങനെയാണ് സന്ദേശം നൽകേണ്ടതെന്ന് അദ്ദേഹത്തിനു നന്നായറിയാം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വളരെ ഫലപ്രദമാണ് .

സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ മേക്ക് ഇൻ ഇന്ത്യയും സ്വച്ഛഭാരതുമാണ് മോദി സർക്കാരിന്റെ ഇഷ്ടപ്പെട്ട പദ്ധതികളായി തനിക്ക് തോന്നുന്നതെന്നും രാഹുൽ വ്യക്തമാക്കി . നേരത്തെ 2019 ലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിൽക്കാൻ തയ്യാറാണെന്നും രാഹുൽ പറഞ്ഞിരുന്നു

ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ഒരു സംവാദത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം

 

എത്തിപ്പോയ് ഐഫോൺ 8

Next Story »

വീണ്ടും അമളി പിണഞ്ഞ് എം.ബി രാജേഷ്: രാജമഹിഷമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്