• Page Views 497

എത്തിപ്പോയ് ഐഫോൺ 8

ന്യൂയോർക്ക് : മൊബൈൽ പ്രേമികളുടെ മനം കവരാനായി ആപ്പിളിന്റെ ഐ ഫോൺ 8 ഉടൻ പുറത്തിറങ്ങും. ജനപ്രിയ ഹാൻഡ്സെറ്റായ ആപ്പിൾ മൂന്നു മോഡൽ ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ X ഫോണുകളാണ് ഇന്ന് അവതരിപ്പിക്കുന്നതെന്ന വാർത്ത സാങ്കേതിക വാർത്താ ഏജൻസിയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഏകദേശം 63,000 രൂപയിലേറെ വില മതിക്കുന്ന ഫോൺ അമേരിക്കയിലെ കൂപ്പർറ്റിനോ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങിലാണ് പുറത്തിറക്കുന്നത്.നിലവിലുള്ള സെവൻ,സെവൻ പ്ലസ് മോഡലുകളുടെ അപ്ഗ്രേഡുകളാകും പുതിയ ഐഫോണുകൾ.പുതിയ ഗ്ലാസ്സ് പാനലുകൾ,മൈക്രൊ പ്രോസസിങ്ങ് ചിപ്പ്,വയർലെസ് ഇൻഡക്ടീവ് ചാർജിങ് എന്നിവയും ഇവയിൽ ഉണ്ടാകും.

ഫോണ്‍ സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിച്ച ആപ്പിൾ അതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ദിവസമാണ് ഐഫോൺ 8 സീരിസ് പുറത്തിറക്കുന്നത് . നാളിതുവരെയുള്ള ഐഫോണ്‍ ഡിസൈനിൽ നിന്ന് വേറിട്ടതായിരിക്കും പുതിയ ഫോണുകൾ. 5.5 ഇഞ്ചിലേറെ വലിപ്പമുള്ള ഒഎൽഇഡി സ്‌ക്രീന്‍ ആയിരിക്കും ഇതിന്റെ പ്രധാന ആകര്‍ഷണീയത.ഇത് കൂടുതല്‍ മിഴിവോടെ നിറങ്ങളെ പുനര്‍ജനിപ്പിക്കും. കൂടുതല്‍ കോണ്‍ട്രാസ്റ്റും, നല്ല ബ്ലാക് ലെവലും ഉണ്ടാകും.

വയര്‍ലെസ് ചാര്‍ജിങ് സാധ്യമായ ഫോണാകും ഇന്ന് പുറത്തിറക്കുക.അങ്ങനെയുള്ള ഫോണുകളുടെ പിന്‍ഭാഗം ഗ്ലാസ് നിർമ്മിതമായിരിക്കും. വിശേഷണങ്ങൾ ഇത്തരത്തിൽ നിരവധിയാണ്.അതുകൊണ്ട് തന്നെ ലോകം കാത്തിരിക്കുന്നു ഐഫോൺ 8 നായി

Shares 361

കശ്മീർ പ്രശ്നം : വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുമെന്ന് രാജ് നാഥ് സിംഗ്

Next Story »

മേക്ക് ഇൻ ഇന്ത്യക്കും സ്വച്ഛ ഭാരതിനും കയ്യടി: മോദി മികച്ച പ്രാസംഗികനാണെന്നും രാഹുൽ

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്