കോട്ടയം: ഫാദർ ടോം ഉഴുന്നാലിന്റെ മോചന വാർത്ത ഏറെ സന്തോഷത്തോടെയാണ് ജന്മനാടായ രാമപുരം കേട്ടത്. മധുരം വിതരണം ചെയ്ത് ബന്ധുക്കൾ സന്തോഷം പങ്കുവച്ചു. ബന്ധുക്കൾക്കൊപ്പം കെഎം മാണി എംഎൽഎയും ജോസ് കെ മാണി എം പിയും കേന്ദ്ര സർക്കാരിനും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും നന്ദിയറിയിച്ചു.
പതിനെട്ട് മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഫാ. ടോം ഉഴുന്നാലിന്റെ മോചനം സാധ്യമായതിന്റെ സന്തോഷത്തിലാണ് ബന്ധുക്കളും രാമപുരം നിവാസികളും. മോചന വാർത്ത കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ നിരവധിയാളുകൾ ഉഴുന്നാലിൽ വീട്ടിലേക്കെത്തി. എല്ലാവർക്കും മധുരം വിതരണം ചെയ്ത് ബന്ധുക്കൾ സന്തോഷം പങ്കുവച്ചു. ഒപ്പം കേന്ദ്ര സർക്കാരിനും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും നന്ദിയും അറിയിച്ചു.
വാർത്തയറിഞ്ഞ് ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കളെ കാണാനെത്തിയ കെഎം മാണി എംഎൽഎ, ജോസ് കെ മാണി എംപി എന്നിവരും കേന്ദ്ര സർക്കാരിനും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും നന്ദിയിറിയിച്ചു.
മോചിതനായി തിരികെ നാട്ടിലെത്തുന്ന ടോം ഉഴുന്നാലിന് ഊഷ്മള വരവേൽപ് നൽകാനും രാമപുരം പൗരാവലി തീരുമാനിച്ചിട്ടുണ്ട്.