കൊച്ചി : ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തൂത്തെറിയുമെന്ന് അസം മന്ത്രിയും എന്‍ഡിഎ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ കണ്‍വീനറുമായ ഡോ.ഹിമന്ത ബിശ്വ ശര്‍മ. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മേഘാലയയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാന്നിദ്ധ്യം ഗുണം ചെയ്യും. ന്യൂനപക്ഷങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന പ്രചരണം മണിപ്പൂര്‍, അസ്സം തെരഞ്ഞെടുപ്പുകളിലൂടെ തിരുത്തപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള സിപിഎം ഇത്തവണ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്നത് കടുത്ത പോരാട്ടമാകും. സംസ്ഥാനത്ത് സിപിഎമ്മിനുണ്ടായിരുന്ന മേല്‍ക്കൈ ഇന്ന് ഇല്ലാതായിക്കഴിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കരുത്ത് കാട്ടുമെന്നും സിപിഎമ്മിനെ അധികാരത്തില്‍ നിന്നും തൂത്തെറിയുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായതിനാല്‍ മേഘാലയയില്‍ അധികാരത്തിലെത്തുക ബിജെപിയെ സംബന്ധിച്ച് പ്രയാസകരമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണിപ്പൂരിലും, അസ്സമിലും ബിജെപി നേടിയ വിജയം തന്നെ ഇതിന് ഉദാഹരണം. മേഘാവയയില് വിദ്യാഭ്യാസം നടത്തിയ വ്യക്തിയെന്ന നിലയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനുള്ള അനുഭവസന്പത്തും ബന്ധങ്ങളും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.