തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർമാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുരുകനെ കൊണ്ടുപോയ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്ന് വിലയിരുത്തലിൽ തന്നെയാണ് പ്രത്യേക അന്വേഷണസംഘം.
ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് സർക്കാർ നിയോഗിച്ച ഡോക്ടർമാരുടെ സംഘം നൽകിയത് . ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യാൻ തീരുമാനിച്ചത്.
അതേസമയം അറസ്റ്റ് അടക്കമുള്ള നടപടികൾ ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഡോക്ടർമാർ.