കണ്ണൂർ: ജാമ്യ വ്യവസ്ഥ ലംഘിച്ച് സിപിഎം നേതാവ് കാരായി രാജൻ. ഫസൽ വധക്കേസ് പ്രതിയായ കാരായി രാജൻ വിലക്ക് ലംഘിച്ച് കണ്ണൂരിലെത്തി. തലശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ് പങ്കെടുത്തത്.
നാളെ ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്ന് രാജൻ പറഞ്ഞു.
അതേസമയം ജില്ലാ പഞ്ചായത്ത് യോഗത്തിൽ മാത്രം പങ്കെടുക്കാൻ ലഭിച്ച അനുമതിയുടെ പേരിൽ പൊതുപരിപാടിയിൽ പങ്കെടുത്തത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.