സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു

കണ്ണൂർ: നാൽപ്പത്തിയേഴാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡുകൾ വിതരണം ചെയ്തത്. അവർഡ് ദാന ചടങ്ങിനെത്താത്ത പ്രമുഖ നടന്മാരെ പിണറായി വിജയൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

തലശ്ശേരിയിലെ പ്രൗഡ ഗംഭീരമായ സദസിനെ സാക്ഷിയാക്കിയാണ് നാൽപ്പത്തിയേഴാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. ചലച്ചിത്ര ചലച്ചിത്രേതര വിഭാഗങ്ങളിലായി നാൽപ്പത്തിയഞ്ച് അവാർഡുകൾ വിതരണം ചെയ്തു. മികച്ച നടൻ വിനായകൻ ജനങ്ങളുടെ ആർപ്പുവിളികൾക്കിടെ പുരസ്കാരo സ്വീകരിച്ചു.

അതേ സമയം സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിനെത്താത്ത സിനിമ മേഖലയിലെ പ്രമുഖരെ മുഖ്യമന്ത്രി പിണറായി രൂക്ഷമായി വിമർശിച്ചു. ഇത്തരമൊരു ചടങ്ങ് നടക്കുമ്പോൾ മലയാള സിനിമയുടെ പരിച്ഛേദം ഉണ്ടാകേണ്ടതാണ്. അതിന് പ്രത്യേകം ആരും ക്ഷണിക്കേണ്ടതില്ല. പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള മനസുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ 12 മുതിർന്ന കലാകാരന്മാരെ ആദരിക്കുകയും ചെയ്തു.

ഉണ്ണിക്കണ്ണന്റെ പിറന്നാള്‍ അലങ്കോലപ്പെടുത്തരുത്: സാംസ്‌ക്കാരിക നായകര്‍

Next Story »

ജാമ്യ വ്യവസ്ഥ ലംഘിച്ച് കാരായി രാജൻ കണ്ണൂരിലെത്തി

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്