കൊല്ലം : കൊല്ലം സ്വദേശിനിയെ ബ്ളാക് മെയിൽ ചെയ്ത് പീഡിപ്പിക്കുകയും വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത പ്രവാസി യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊട്ടാരക്കര ഇഞ്ചക്കാട് മരങ്ങാട്ടഴികത്ത് വീട്ടിൽ അഖിലിനെതിരെയാണ് പൊലീസ് കേസെടുത്തത് . ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.
പ്രണയത്തിനിടെ അയച്ച സെൽഫി ചിത്രം ഉപയോഗിച്ചാണ് ഇയാൾ ബ്ളാക്ക് മെയിൽ ചെയ്തതെന്ന് യുവതി പരാതിയിൽ പറയുന്നു . തുടർന്ന് പീഡിപ്പിക്കുകയും ശേഷം നഗ്ന ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു . ഇതിനെ തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു അഖിലിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ബലാത്സംഗത്തിനും ഐ ടി ആക്ട് 66 അനുസരിച്ചുമാണ് കേസ് രജിസ്റ്റർ ചെയ്തത് .
കൊല്ലം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം . പൊലീസ് അഖിലിന്റെ വീട്ടിലെത്തി തെളിവെടുത്തു . ഗൾഫിൽ ജോലിയുള്ള ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി