തൃശ്ശൂർ :തൃശൂരിൽ ജ്വല്ലറിയില്‍ മോഷണം.ഒല്ലൂരിലെ ആത്മിക ജ്വല്ലറിയിലാണ് മോഷണം നടന്നത്. രാവിലെ കടതുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടത്. ജ്വല്ലറിയുടെ പുറകുവശത്തെ ചുമര്തുറരന്ന് അകത്തുകടന്ന കവര്‍ച്ചാസംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തുറന്നത്.
കടയില്‍ നിന്നും നാലരക്കിലോ സ്വര്‍ണ്ണവും 2 കിലോഗ്രാം വെള്ളിയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു മുന്‍പും കടയില്‍ സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. 2005ല്‍ നടന്ന കവര്‍ച്ചയില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടിരുന്നു. പോലീസും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കടയുടെ സമീപത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകളും ഗ്യാസ് സിലിണ്ടറുകളും കണ്ടെത്തിയിട്ടുണ്ട്. കടയിലെ സിസിടിവി ക്യമറയില്‍ നിന്നും ജ്വല്ലറിയില്‍ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനും ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.