മെക്സിക്കോ ഭൂകമ്പം : മരണം 60 കഴിഞ്ഞു

മെക്സിക്കോ:റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി.നൂറു കണക്കിനു കെട്ടിടങ്ങൾ തകരുകയും,നിരവധിപേരെ വാസസ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.

നിലവിൽ സുനാമി ഭീഷണിയും തുടരുന്നു. മെക്സിക്കോയുടെ തെക്കൻ തീരത്തുള്ള പിജിജിയാപനു 100 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

മെക്സിക്കോയിൽ രേഖപ്പെടുത്തിയതിൽ വച്ചേറ്റവും ശക്തമായ ഭൂകമ്പമാണിത്. ആയിരക്കണക്കിനു ജനങ്ങൾ മരിച്ച 1985-ലെ ഭൂകമ്പത്തിനു ഇതിനേക്കാൾ കുറഞ്ഞ തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.

കർണാടകയിൽ ബസ് അപകടം : രണ്ട് മലയാളി വിദ്യാർത്ഥിനികൾ മരിച്ചു

Next Story »

വിഗ്രഹാരാധനയിൽ വിശ്വസിക്കുന്ന അഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് അംഗം

HAPPENING NOW

%d bloggers like this: