ന്യൂഡൽഹി; ആൾദൈവമായ ഗുർമീത് റാം റഹീം സിങിന്റെ ദേരാസച്ചാ സാമ്രാജ്യത്തിൽ വിനിമയത്തിനായി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക്ക് നാണയങ്ങൾ ഗുർമീതിന്റെ ആസ്ഥാനമായ സിർസയിൽ കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ റെയ്ഡിലാണ് വൻ തോതിൽ പ്ലാസ്റ്റിക്ക് നാണയങ്ങൾ കണ്ടെത്തിയത്
ആയിരത്തോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ദേരാ സച്ചാ സാമ്രാജ്യത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും,കച്ചവടസ്ഥാപനങ്ങളിലും ഈ നാണയങ്ങളാണ് ഉപയോഗിക്കുന്നത്.വിവിധ നിറങ്ങളിലുള്ള നാണയങ്ങളിൽ,ധൻ ധൻ സദ്ഗുരു തേരാ ഹി അസാര ദേരാ സച്ചാ സൗദാ മിർസാ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്
വൻ തോതിൽ പണവും ഇവിടെ നിന്നും കണ്ടെടുത്തു.കേന്ദ്രസേനയുടെയും,വൻ പോലീസ് സന്നാഹത്തിന്റെയും അകമ്പടിയോടെയാണ് റെയ്ഡ് നടന്നത്.സ്വന്തമായി ഒരു നഗരം തന്നെ ഗുർമീത് ഇവിടെ കെട്ടിപ്പടുത്തിരുന്നു.താജ്മഹലിന്റെയും,ഈഫൽ ടവറിന്റെയും മാതൃകയിലുള്ളതാണ് കെട്ടിടങ്ങൾ.ജലാശയത്തിനു നടുവിലെ റെസ്റ്റോറന്റ്റ്റ്,ആകാശ ബാർ,സ്റ്റേഡിയം,ഫുഡ് കോർട്ട്,ആയുർവേദ ആശുപത്രി, ഫാർമസി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങളാണ് ദേരാ സച്ചാ സാമ്രാജ്യത്തിലുള്ളത്.