ഭീകരവാദത്തിന് സഹായം : പാക് ബാങ്ക് അടച്ചുപൂട്ടണമെന്ന് അമേരിക്ക

ന്യൂയോർക്ക് : യുഎസിലെ പാക് ബാങ്ക് അടച്ചു പൂട്ടണമെന്ന നിർദ്ദേശവുമായി അമേരിക്ക : തീവ്രവാദികളെ വഴിവിട്ട് സഹായിക്കുന്ന പാകിസ്ഥാന്റെ സ്വകാര്യബാങ്കായ ഹബീബിന്റെ ന്യൂയോർക്ക് ശാഖ അടച്ചു പൂട്ടണമെന്ന് ബാങ്കിംഗ് റഗുലേറ്റേഴ്സാണ് കർശന നിർദ്ദേശം നൽകിയത്.

തീവ്രവാദികൾക്ക് സാമ്പത്തിക സഹായം നൽകുക,കള്ളപ്പണം വെളുപ്പിക്കുക തുടങ്ങിയ നടപടികളുടെ പേരിൽ മുൻപ് പലതവണ ബാങ്കിന് താക്കീത് നൽകിയിരുന്നു.അമേരിക്കയിലെ വിദേശ ബാങ്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ സർവീസസ് 225 മില്ല്യൺ ഡോളറിന്റെ പിഴയും ഹബീബ് ബാങ്കിനു ചുമത്തിയിരുന്നു.

1978-ൽ ന്യൂയോർക്കിൽ പ്രവർത്തനം ആരംഭിച്ച ഹബീബ് ബാങ്കിനു സൗദിയിലെ അൽ റാജ്ഹി ബാങ്കുമായി വൻ സാമ്പത്തിക ഇടപാടുകളാണ് ഉള്ളത്.തീവ്രവാദി സംഘടനയായ അൽ ഖ്വായ്ദക്ക് സാമ്പത്തിക സഹായം നൽകുന്ന ബാങ്കാണിത്.യുഎസ് ജനതക്കും,സാമ്പത്തികാടിത്തറയ്ക്ക് തന്നെയും ഭീഷണിയാകുന്ന ഇത്തരം ബാങ്കുകളുടെ പ്രവർത്തനം അനുവദിക്കില്ലായെന്ന ശക്തമായ നിലപാടാണ് ഡിപ്പാർട്ട്മെന്റ്റ്റ് ഓഫ് ഫോറിൻ സർവീസസിനുള്ളതെന്ന് സൂപ്രണ്ട് മരിയ വുള്ളോ പറഞ്ഞു.

വിഐപി ആയാലും വ്യത്യാസമില്ല : വിമാനയാത്ര വിലക്ക് നിയമം നിലവിൽ വന്നു

Next Story »

നീറ്റ് പരീക്ഷ പ്രക്ഷോഭം : സുപ്രീം കോടതി ഇടപെടുന്നു

HAPPENING NOW

%d bloggers like this: