മെക്സിക്കോ സിറ്റി : മെക്സിക്കോ തീരത്ത് വൻ ഭൂകമ്പമെന്ന് റിപ്പോർട്ട് . മെക്സിക്കോയിലെ ചിയാപാസിലാണ് 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് . ഭൂകമ്പത്തിനൊപ്പം സുനാമിയും ഉണ്ടായതായി റിപ്പോർട്ടുണ്ട് .
ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചു . നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്