ശ്രീനഗർ: ജമ്മു കാശ്മീരിൽ വിഘടനവാദി നേതാവിന്റെ വസതിയിൽ വീണ്ടും എൻഐഎ റെയ്ഡ്. ഹുറിയത്ത് നേതാവ് ആഗ ഹസന്റെ ബുദ്ഗാമിലെ വസതിയിലാണ് ദേശീയ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.
വിഘടനവാദ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ കേന്ദ്രങ്ങളിൽ നിന്നും ഇവർക്ക് പണം ലഭിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന. കഴിഞ്ഞ രണ്ട് മാസങ്ങളായി വിഘടനവാദി നേതാക്കളുടെ വീടുകളിൽ എൻഐഎ തുടർച്ചയായി റെയ്ഡുകൾ നടത്തുന്നുണ്ട്.
ജമ്മുകാശ്മീരിനു പുറമേ ഇവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഡൽഹിയിലെ ചില കേന്ദ്രങ്ങളിലും സമാനമായ പരിശോധന നടന്നിരുന്നു.