കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് രാവിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
കരിപ്പൂരിലേക്കും കോയമ്പത്തൂരിലേക്കുമായി ഏഴ് വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. നെടുമ്പാശേരിയിൽ നിന്ന് ആരംഭിക്കുന്ന സർവീസുകളെ മൂടൽമഞ്ഞ് ബാധിച്ചിരുന്നില്ല.
എട്ടുമണിയോടെ സർവീസുകൾ പൂർവ്വസ്ഥിതിയിലായതായി വിമാനത്താവള അധികൃതർ അറിയിച്ചു.