മുംബൈ: 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസിൽ അധോലോക നായകൻ അബു സലിം അടക്കമുള്ള അഞ്ചുപ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. മുംബൈ പ്രത്യേക ടാഡ കോടതിയാണ് ശിക്ഷ വിധിക്കുക.
അബുസലിം, മുസ്തഫ ദോസ, ഫിറോസ്, അബ്ദുൾ റഷീദ് ഖാൻ, താഹിർ മെർച്ചന്റ് തുടങ്ങിയവരുടെ ശിക്ഷാവിധിയാണ് പ്രഖ്യാപിക്കുക.
257 പേർകൊല്ലപ്പെട്ട സ്ഫോടനക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വധശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷാ വിധികൾ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി യാക്കൂബ് മേമനെ രണ്ട് വർഷം മുമ്പ് തൂക്കിലേറ്റിയിരുന്നു.