വൈഷ്ണവ് ഗിരീഷ് ജിമ്മൻമാരിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു

സമൂഹ മാദ്ധ്യമങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസ് കീഴടക്കിയ യുവ ഗായകൻ വൈഷ്ണവ് ഗിരീഷ് മലയാളത്തിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നു. നവഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന അങ്കരാജ്യത്തെ ജിമ്മൻമാരിലൂടെയാണ് വൈഷ്ണവ് മലയാളത്തിലേക്കെത്തുന്നത്.

മികച്ച ഗാനരചയിതാവിനുളള സംസ്ഥാന അവാർഡ് നേടിയ ഒഎസ് ഉണ്ണികൃഷ്ണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗിരീഷ് സൂര്യനാരായണനാണ്.

പേര് കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധയാകർഷിച്ച ചിത്രത്തിൽ രൂപേഷ് പീതാംബരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനന്ദം സിനിമയിലെ ടീച്ചർ ആയി വന്നു രസിപ്പിച്ച വിനീത കോശിയാണ് ചിത്രത്തിൽ നായികയാകുന്നത്.

DR.റോണി, രാജീവ് പിള്ള, സുദേവ് നായർ, ശങ്കർ ഇന്ദുചൂഡൻ, എന്നിവർ രൂപേഷ്പീതാംബരനോടൊപ്പം അങ്കരാജ്യത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും.

DQ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാൻ സുജിത് വാസുദേവിനോടൊപ്പം അസ്സോസിയേറ്റ് ആയിരുന്ന ജിക്കു ജേക്കബ് പീറ്റർ ആണ് നിർവഹിക്കുന്നത്.

 

Shares 608

ഓണക്കാലത്ത് കോട്ടയം – ആലപ്പുഴ ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന വാഗ്ദാനം പാഴായി

Next Story »

മാദ്ധ്യമപ്രവർത്തകയുടെ കൊലപാതകം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി

 

Most Shared 15 in Last 7 Days

वार्ता संस्कृतम

മലബാർ മാന്വൽ

നാട്ടുവരമ്പ്