കോട്ടയം: ഓണക്കാലത്ത് കോട്ടയം – ആലപ്പുഴ ബോട്ട് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന വാഗ്ദാനം പാഴായി. നിലച്ചുപോയ ബോട്ട് സര്‍വ്വീസ് ഓണക്കാല ടൂറിസത്തിന്റെ ഭാഗമായി കോട്ടയത്ത് നിന്നും പുനരാരംഭിക്കും എന്നായിരുന്നു ടൂറിസം വകുപ്പിന്റെയും എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പ്രഖ്യാപനം.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോട്ടയം – ആലപ്പുഴ ബോട്ട് സര്‍വ്വീസ് നിലച്ചത്. ഓണക്കാല ടൂറിസത്തിന്റെ ഭാഗമായി കോട്ടയത്ത് നിന്നും സര്‍വ്വീസ് പുനരാരംഭിക്കും എന്നായിരുന്നു എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ടൂറിസം വകുപ്പിന്റെയും പ്രഖ്യാപനം.
പക്ഷേ തിരുവോണം കഴിഞ്ഞിട്ടും ബോട്ട് സര്‍വ്വീസ് ആരംഭിച്ചിട്ടില്ല. സര്‍വ്വീസ് തുടങ്ങാന്‍ വൈകുന്നതിന് കാരണമായി പറയുന്നത് കോട്ടയം – ആലപ്പുഴ ജലഗതാഗത പാതയിലുള്ള പൊക്കുപാലത്തിന് വൈദ്യുതി കണക്ഷന് ലഭിക്കുന്നില്ല എന്നാണ്. ഓണക്കാല ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് സര്‍വ്വീസ് തുടങ്ങാന്‍ കഴിയാത്തതില്‍ ടൂറിസം വകുപ്പും പരാജയപ്പെട്ടു.
മുടങ്ങിക്കിടന്ന കോട്ടയം – ആലപ്പുഴ ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചാല്‍ കൂടുതല്‍ സഞ്ചാരികളെ കോട്ടയത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചാല്‍ അത് ടൂറസത്തിന്റെ വളര്‍ച്ചയ്ക്കും എറെ ഗുണം ചെയ്യും. എന്നാല്‍, ടൂറിസം അധികൃതരുടെ അനാസ്ഥയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത്.