ന്യൂഡൽഹി: ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് കശ്മീരിലും ഡൽഹിയിലും എൻഐഎ റെയ്ഡ്. കശ്മീരിലെ ശ്രീനഗറിൽ 11 സ്ഥലങ്ങളിലും ഡൽഹിയിൽ അഞ്ച് ഇടങ്ങളിലുമാണ് എൻഐഎ റെയ്ഡ്.
കശ്മീരിലെ വ്യാപാരികളുടെയും ഡൽഹിയിൽ ഹവാല ഇടപാടുകാർ എന്ന് ആരോപിക്കുന്നവരുടെയും വീടുകളിലും ഓഫീസുകളിലും രാവിലെയാണ് എൻഐഎ റെയ്ഡ് ആരംഭിച്ചത്.
കശ്മീരിലെ വിവിധ ഭാഗങ്ങളിൽ ജൂലൈയിൽ എൻഐഎ നടത്തിയ പരിശോധനയിൽ വിഘടനവാദി നേതാവ് ഗിലാനിയുടെ മരുമകൻ ഉൾപ്പെട്ടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.