ലഖ്നൗ : ലഖ്നൗ മെട്രോ ഒന്നാംഘട്ട ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംയുക്തമായി നിർവഹിച്ചു. 8.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നാം ഘട്ട മെട്രോയുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്. നാളെ മുതൽ മെട്രോ സർവീസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംയുക്തമായാണ് ലഖ്നൗ മെട്രോ രാജ്യത്തിന് സമർപ്പിച്ചത്. 8.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നാം ഘട്ട മെട്രോ സർവീസ് നാളെ മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
ഉത്തർപ്രദേശിന്റെയും രാജ്യത്തിന്റെയും വികസനത്തിനായി പ്രധാനമന്ത്രിയെ മാതൃകയാക്കി സർക്കാർ പ്രവർത്തിക്കുമെന്നും, പരിസ്ഥിതിസൗഹൃദ മെട്രോ വായു മലീനീകരണം നിയന്ത്രിക്കുന്നതിന് സഹായകമാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ലഖ്നൗ മെട്രോ പദ്ധതി യാഥാർത്ഥ്യമാക്കിയ മുഴുവൻ ടീമിനും നന്ദി അറിയിക്കുന്നതായും ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിലെ മറ്റ് പ്രധാനപ്പെട്ട ഏഴ് നഗരങ്ങളിൽ മെട്രോപദ്ധതി ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.
ലഖ്നൗവിന്റെ സ്മാർട്ട് സിറ്റി സ്വപ്നം മെട്രോയിലൂടെ ആരംഭിച്ചു കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് വ്യക്തമാക്കി.
ഉത്തർപ്രദേശ് ഗവർണർ രാം നായിക്, മെട്രോമാൻ ഇ. ശ്രീധരൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു.