മലപ്പുറം: മലപ്പുറം തിരൂരിൽ ആർഎസ്എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് വിപിൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. എസ്ഡിപിഐ പ്രവർത്തകരായ തിരൂർ സ്വദേശി സിദ്ദിഖ്, ആലത്തൂർ സ്വദേശി സുബിൻ എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളതായാണ് പോലീസ് നൽകുന്ന വിവരം.
നേരത്തെ ഗൂഡാലോചനയിൽ ഉൾപ്പെട്ട രണ്ട് എസ്ഡിപിഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ നാലു പേർ അറസ്റ്റിലായി.
അതേ സമയം കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ ഹിന്ദു ഐക്യവേദി തിരൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും.