വീണ്ടും വൈറ്റ് വാഷ്

കൊളംബോ : അഞ്ചാം ഏകദിനത്തിലും തോറ്റമ്പി ശ്രീലങ്ക . ഇന്ത്യൻ ജയം ആറു വിക്കറ്റിന് . മുന്നിൽ നിന്ന് നയിച്ച് ക്യാപ്ടൻ . നേടിയത് മുപ്പതാം ഏകദിന സെഞ്ച്വറി

ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഏകദിനത്തിലും സമ്പൂർണ വിജയം നേടിയാണ് ഇന്ത്യ ലങ്കയെ തകർത്തത് . അഞ്ചാം ഏകദിനത്തിൽ ശ്രീലങ്ക ഉയർത്തിയ 239 റൺസ് വിജയ ലക്ഷ്യം 46.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

116 പന്തിൽ 110 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്ടൻ വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശിൽപ്പി. 63 റൺസെടുത്ത കേദാർ ജാദവ് ക്യാപ്ടന് മികച്ച പിന്തുണ നൽകി.

ഇതാദ്യമായാണ് ശ്രീലങ്കയിൽ വച്ച് ഇന്ത്യ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം നേടുന്നത് . 2014 ൽ ഇന്ത്യയിൽ നടന്ന പരമ്പരയിൽ ശ്രീലങ്കയെ 5-0 ന് തോൽപ്പിച്ചിരുന്നു . അന്നും രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി വിരാട് കോലി സെഞ്ച്വറി അടിച്ചിരുന്നു.

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി . സ്റ്റമ്പിംഗിൽ സെഞ്ച്വറിയടിച്ച് മഹേന്ദ്ര സിംഗ് ധോണി ലോക റെക്കോഡുമിട്ടു. ഭുവനേശ്വറാണ് മാൻ ഓഫ് ദ മാച്ച്

 

 

 

 

 

പ്രധാനമന്ത്രിയെ സ്വീകരിച്ച് ചൈനയിലെ ഇന്ത്യ

Next Story »

നന്മ നിറയുന്ന നല്ലോണം

HAPPENING NOW

%d bloggers like this: