ഷിയാന്മെൻ : ബ്രിക്സ് ഉച്ചകോടിക്കായി ചൈനയിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മള സ്വീകരണം . ഇന്ത്യൻ സമൂഹവുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയും ഷിയാന്മെനിൽ നടന്നു . കുട്ടികളും കുടുംബവുമായി നിരവധി പേർ മോദിയെ സന്ദർശിക്കാനെത്തി.
മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ചൈനയിലേക്ക് തിരിച്ചത് . ബ്രിക്സ് ഉച്ചകോടിക്കിടെ ഷീ ജിൻപിംഗുമായും വ്ളാഡിമിർ പുടിനുമായും പ്രധാനമന്ത്രി ചർച്ച നടത്തും . ഡോക്ലാം വിഷയം ചർച്ചയിൽ വിഷയമാകുമെന്ന് കരുതപ്പെടുന്നു.
ദോക്ലാമിൽ ഇന്ത്യ നേടിയ നയതന്ത്ര വിജയത്തെ തുടർന്ന് തല ഉയർത്തി തന്നെയാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത് . റഷ്യയെ കൂടെ നിർത്തി ഇന്ത്യക്കെതിരെ നിലപാടെടുപ്പിക്കാനുള്ള ചൈനയുടെ ശ്രമവും വിജയിച്ചില്ല . ഈ സാഹചര്യത്തിൽ നടക്കുന്ന ഉച്ചകോടി ലോകം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്