കൊച്ചി: ഭീകരവാദ റിക്രൂട്ടിംഗ് കേസില്‍ . പെണ്‍കുട്ടിയുടെ അമ്മ, ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച എന്‍ഐഎ അഖില നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ കസ്റ്റഡിയിലെടുത്തു. അതേസമയം കേസില്‍ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ ജഡ്ജി പിന്മാറുന്നതായി കോടതിയെ അറിയിച്ചു.
അഖിലയുടെ അച്ഛന് അശോകനില്‍ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് വൈക്കത്തെ വീട്ടിലെത്തി അന്വേഷണ ഏജന്‍സി തെളിവെടുപ്പ് നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മ, ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ എന്‍ഐഎ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തി.
ഒപ്പം നേരത്തെ അഖില ഉപയോഗിച്ചിരുന്ന ഫോണ്‍ എന്‍ഐഎ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ആസൂത്രിത മതപരിവര്‍ത്തനക്കേസുകളില്‍ സംശയനിഴലിലുള്ള പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബ ഉള്‍പ്പെടെയുള്ളവര്‍ അഖിലയുമായി ബന്ധപ്പെട്ടിരുന്നത് ഈ ഫോണ്‍ വഴിയാണ്. ഇത് ഡീകോഡ് ചെയ്യുന്ന പക്ഷം നിര്‍ണായക തെളിവുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.
അതേസമയം കേസന്വേഷണം മുറുകിയതോടെ സൈനബ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നീക്കം.
ഇതിനിടെ കേസില്‍ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ ജഡ്ജി താന്‍ പിന്മാറുന്നതായി കോടതിയെ അറിയിച്ചു.