മുംബൈ: കേന്ദ്ര വിദേശകാര്യവകുപ്പിന്റെ നേതൃത്വത്തിൽ ആദ്യ വിദേശ ഭവൻ മുംബൈയിൽ ഉദ്ഘാടനം ചെയ്തു . കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആണ് ഭവൻ ഉദ്ഘാടനം ചെയ്തത് .
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സുതാര്യമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വിദേശകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ് വിദേശ ഭവൻ ആരംഭിക്കുന്നത് . പാസ്പോർട്ട് സംബന്ധമായ കാര്യങ്ങൾക്കുള്ള ഓഫീസുകളെല്ലാം ഇനി ഒറ്റ മേൽക്കൂരയ്ക്ക് കീഴിലാകും . സംസ്ഥാന തലസ്ഥാനങ്ങളിലാകും വിദേശ ഭവൻ ആരംഭിക്കുക.
ഓരോ സംസ്ഥാനങ്ങളിലും വിദേശ വകുപ്പ് ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം . ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള കേന്ദ്രമാണ് മുംബൈയിൽ ആരംഭിച്ചത് .വിദേശകാര്യവകുപ്പിന്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങളുടേ ഏകോപനം വിദേശ ഭവൻ വഴിയാകും .
കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ജനറൽ വികെ സിംഗ് , മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.