ന്യൂഡൽഹി: അനുയായിയെ പീഡിപ്പിച്ച കേസിൽ ദേരാ സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ വ്യാപക അക്രമങ്ങളുമായി അനുയായികൾ.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുണ്ടായ അക്രമങ്ങളിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.
സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.