കണ്ണൂർ: കണ്ണൂർ ഇരിട്ടി വീരാജ്പേട്ട മാക്കൂട്ടം ചുരം റോഡിൽ ചരക്കു ലോറി മറിഞ്ഞു ലോറി ഡ്രൈവർ ലോറിക്കടിയിൽ പെട്ട് മരിച്ചു. ആന്ധ്ര ഗുണ്ടൂർ എറ്റിലപ്പട്ടു സ്വദേശി രാജു ആണ് മരിച്ചത്. മാക്കൂട്ടം ചെക്ക്പോസ്റ്റിന് സമീപം ആയിരുന്നു അപകടം.
കണ്ണൂരിൽ നിന്നും വിജയവാഡയിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന ചരക്കു ലോറി നിയന്ത്രണം വിട്ട് റോഡിലെ വളവിൽ കലുങ്കിന് മുകളിലൂടെ കുഴിയിലേക്ക് മറിയുകയായിരുന്നു.
ലോറിയിൽ നിന്നും തെറിച്ചുവീണ ഡ്രൈവർ ലോറിയുടെ കാബിനടിയിൽ പെട്ട് മരിക്കുകയായിരുന്നു.
ലോറിയിൽ കൂടെ ഉണ്ടായിരുന്ന ക്ലീനർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററുടെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങൾ ആണ് രക്ഷാ പ്രവർത്തനം നടത്തിയത്.