കൊച്ചി: വരാപ്പുഴ പീഡന കേസിൽ ശോഭാജോണിന് 18 വർഷം കഠിന തടവ്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും വിധിച്ചു.
മറ്റൊരു പ്രതി ജയരാജൻ നായർക്ക് 11 വർഷം തടവ് വിധിച്ചു. എറണാകുളം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നേരത്തെ ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് തുടങ്ങിയവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
2011ൽ ആണ് കൊച്ചി വാരാപ്പുഴയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളിൽ ബുധനാഴ്ച്ച വിധി പറയും.