തൃശൂർ: തന്നെ അറിയില്ലായെന്ന് കാവ്യ മാധവൻ പറയുന്നത് ശരിയല്ലെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി. കാവ്യക്ക് താനുമായി നല്ല പരിചയം ഉണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ മാഡത്തിന് പങ്കില്ലെന്ന സുനി പറഞ്ഞു. കുന്നകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.
നേരത്തെ നടി അക്രമിക്കപ്പെട്ട കേസിൽ പ്രധാന പങ്ക് വഹിച്ച മാഡത്തിന്റെ പേര് പറയുമെന്ന് സുനി പറഞ്ഞിരുന്നു.