തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം.
സ്വാശ്രയ പ്രശ്നത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷം, വിഷയത്തിൽ മന്ത്രി മറുപടി പറയുന്നത് തടസപ്പെടുത്തി.
മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാതെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.