പത്തനംതിട്ട : ജില്ലാ ജയിലിൽ നിന്നും തടവുകാർ രക്ഷപ്പെട്ടു. കഞ്ചാവുകേസിൽ റിമാൻഡിലായിരുന്ന രണ്ട് പ്രതികളാണ് രക്ഷപ്പെട്ടത്. ജയിലിന്റെ മതിൽ ചാടി കടന്നുകളയുകയായിരുന്നുവെന്നാണ് സൂചന.
ബംഗാൾ സ്വദേശികളായ ജയ് ദേവ് , ഗോപാൽ ഭാസ് താഹുഎന്നിവരാണ് ജയിൽ ചാടിയത് .പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് ഇവർ കടന്നുകളഞ്ഞതെന്ന് ജയിൽ അധികൃതർ സൂചിപ്പിച്ചു.