കൊച്ചി: അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേകര്‍. ബിജെപി എറണാകുളം ജില്ലാകമ്മറ്റി സംഘടിപ്പിച്ച നവഭാരതം സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളില്‍ രാജ്യപുരോഗതി ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളും സംവാദങ്ങളും രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നവഭാരതം എന്ന വിഷയത്തില്‍ കൊച്ചിയില്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
അഴിമതിക്കെതിരെ ഭരണതലത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്കി ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേകര്‍ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ എപ്പോഴും സുതാര്യമായിരിക്കണമെന്നും തീരുമാനങ്ങള്‍ ജനങ്ങൾ അറിയണമെന്നും പിഎസ് സി മുൻ ചെയര്മാന് എസ് രാധാകൃഷ്ണന് സെമിനാറില്‍ വ്യക്തമാക്കി. എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ച് നിര്‍ത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു.
പി സി തോമസ് അടക്കമുള്ളവര്‍ എറണാകുളത്ത് സംഘടിപ്പിച്ച നവഭാരതം സെമിനാര്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാറിന്റെ ഭരണം പൊതുവെ തൃപ്തികരമാണന്ന് നിലപാടാണ് സെമിനാറില്‍ ഉയര്‍ന്നത്.