തിരുവനന്തപുരം : പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരെ ബാല പീഡനത്തിന് കേസ് . ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത് .
പ്രമുഖ ക്ളിനിക്കൽ സൈക്കോളജിസ്റ്റും തണൽ കൗൺസലിംഗ് സെന്റർ നടത്തുന്നയാളുമായ ഡോ. ഗിരീഷിനെതിരെയാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത് . പോക്സോ നിയമപ്രകാരമാണ് കേസെടുത്തത് .
13 വയസുകാരനായ ബാലനെ കഴിഞ്ഞ പതിനാലാം തീയതി കൗൺസലിംഗ് സെന്ററിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ് . എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യാനോ ഇരയുടെ മൊഴിയെടുക്കാനോ പൊലീസ് ശ്രമിക്കുന്നില്ലെന്നും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട് . പോക്സോ പ്രകാരം ചാർജ് ചെയ്ത കേസിൽ 24 മണിക്കൂറിനകം മൊഴിയെടുക്കണമെന്നാണ് നിയമം.