ചെന്നൈ: അണ്ണാ ഡിഎംകെ ലയന പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഒപിഎസ് ഇപിഎസ് വിഭാഗങ്ങൾ തമ്മിൽ യോഗം ചേരും.
യോഗത്തിന് ശേഷം വൈകിട്ടോടെ ലയന പ്രഖ്യാപനത്തോടൊപ്പം ഉപമുഖ്യമന്ത്രിയായി ഒ പനീർശെൽവം സത്യപ്രതിജ്ഞ ചെയ്യും.
പനീർ ശെൽവത്തോടൊപ്പം രണ്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുണ്ട്.
ഗവർണർ സി വിദ്യാസാഗർ റാവു ഉച്ചയോടെ രാജ്ഭവനിലെത്തും.
അതെസമയം ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നാളെ നടത്താനിരുന്ന തമിഴ്നാട് സന്ദർശനം മാറ്റിവെച്ചു.