തിരുവനന്തപുരം: കേരളത്തിൽ 5ലക്ഷത്തിലധികം ഭവനരഹിതരുണ്ടെന്ന് തദ്ദേശവകുപ്പ് മന്ത്രി കെടി ജലീൽ. നിയമസഭയിലാണ് ജലീൽ ഇക്കാര്യം അറിയിച്ചത്.
സർക്കാറിന്റെ ഭവന പദ്ധതി ലൈഫ് മിഷന്റെ ഭാഗമായുള്ള സർവെ പ്രകാരം 5,06904 ഭവനരഹിതരെ കണ്ടെത്തിയതായി ജലീൽ സഭയെ അറിയിച്ചു.
ഇതിൽ 3,73, 138 പേർക്ക് ഭൂമിയില്ല. പദ്ധതിക്കായി ഭൂമി വിട്ടു നൽകുന്ന യജ്ഞത്തിന് ഒക്ടോബർ 2 ന് മുഖ്യമന്ത്രി തുടക്കമിടുമെന്നും രേഖാമൂലം നൽകിയ മറുപടിയിൽ ജലീൽ വ്യക്തമാക്കി.
പ്രകൃതിക്ഷോഭം മൂലം വിളനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരയിനത്തിൽ 73 കോടി രൂപ കൂടിശ്ശികയുള്ളതായി കൃഷി മന്ത്രി സുനിൽ കുമാറും നിയമസഭയെ അറിയിച്ചു.