ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ലഡാക്ക് സന്ദർശിക്കും.
അതിർത്തിയിൽ ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനം. രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുളള രാംനാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
ലഡാക്കിൽ സൈനിക പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം ലെയിലെ മഹാബോധി മെഡിറ്റേഷൻ സെന്റർ സന്ദർശിക്കും.