കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഇന്ന് നിർണായക ദിനം. അഞ്ചുലക്ഷം രൂപ ഏകീകൃത ഫീസ് ചോദ്യംചെയ്ത് സ്വാശ്രയ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി അന്തിമ വിധി ഇന്നുണ്ടാകും.
ഫീസിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കുന്നത്.
അതേസമയം, ഒരു അലോട്ട്മെന്റ് കൂടി വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും രണ്ട് മെഡിക്കൽ കോളജുകൾക്ക് 11 ലക്ഷം ഫീസ് അനുവദിച്ചതിന് എതിരെ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയും ഇന്ന് സുപ്രിംകോടതി പരിഗണിച്ചേക്കും.