ആലപ്പുഴ : ആലപ്പുഴ കായംകുളത്ത് 10 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി 5 പേർ പിടിയിലായി. പാലക്കാട് എരുമയൂർ സ്വദേശികളായ അഷ്റഫ്, അബ്ദുൾ റസീൽ, മുഹമ്മദ് ഹാരിസ്, പ്രകാശ്, കോഴിക്കോട് കൊടുവള്ളി സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്.
നിരോധിച്ച 1000, 500 രൂപയുടെ നോട്ടുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്.
ഇന്നലെ രാത്രി ഓച്ചിറയിൽ നിന്നാണ് കായംകുളം പൊലീസ് ഇവരെ പിടികൂടിയത്. ഒരു കാറിൽ നിന്ന് മറ്റൊരു കാറിലേക്ക് പണം കൈമാറുന്നതിനിടെയാണ് 5 പേരും പിടിയിലായത്.
നിരോധിച്ച നോട്ടുകൾ കോയമ്പത്തൂരിൽ നിന്ന് കിട്ടിയതാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പണം ഉടൻ എണ്ണിത്തിട്ടപ്പെടുത്തും.