ന്യൂഡൽഹി : വിഖ്യാത ചരിത്ര സ്മാരകമായ ഹംപി ആലേഖനം ചെയ്ത അൻപത് രൂപ നോട്ടുകൾ റിസർവ്വ് ബാങ്ക് പുറത്തിറക്കും . റിസർവ് ബാങ്ക് ഗവർണർ ഒപ്പിട്ട നോട്ടിൽ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതിയാണ് ഹംപിയിലെ രഥം ആലേഖനം ചെയ്തിരിക്കുന്നത് .
ഗാന്ധിജിയുടെ ചിത്രമാണ് മറുവശത്ത് . ഫ്ളൂറസന്റ് നീലയാണ് നോട്ടിന്റെ നിറം .ആദ്യപുറത്ത് ദേവനാഗരിയിൽ അൻപത് എന്ന് അക്കത്തിൽ എഴുതിയിട്ടുണ്ടാകും . അശോകസ്തംഭവം വലത് അറ്റത്തുള്ള നോട്ടിൽ . മഹാത്മജിയുടെ ചിത്രം വാട്ടർമാർക്കായും ഉണ്ടാകും.
മറുവശത്ത് സ്വച്ഛഭാരതത്തിന്റെ ലോഗോയും മുദ്രാവാക്യവും ഉണ്ടാകും . 66 മില്ലിമീറ്റർ X 135 മില്ലിമീറ്റർ ആണ് വലിപ്പം . പുതിയ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ നോട്ടുകള്‍ ഉപയോഗത്തില്‍ തുടരുമെന്നും റിസർവ്വ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്>