കൊച്ചി : രാഹുല്‍ ഈശ്വറിനെതിരെ എന്‍ഐഎക്ക് പരാതി നല്‍കുമെന്ന് അഖിലയുടെ കുടുംബം. അനുമതിയില്ലാതെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് കോടതിയലക്ഷ്യമാണ്. ഭീകരവാദ റിക്രൂട്ടിംഗ് കേസില്‍ എന്‍ഐഎ എത്തും മുന്‍പ് മൊഴി പുറത്ത് വിട്ടതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അഖിലയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു.
ഭീകരവാദ സംഘടനകളുടെ സാന്നിദ്ധ്യം സംശയിക്കുന്ന കേസില്‍ അഖിലയുടെ സുരക്ഷ കണക്കിലെടുത്താണ് ഹൈക്കോടതിയും സുപ്രീംകോടതിയും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത ബന്ധുക്കളൊഴികെ ആര്‍ക്കും തന്നെ ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നുമില്ല. ഇത് മറികടന്നാണ് രാഹുല്‍ ഈശ്വര്‍ വീടിനുള്ളില്‍ കയറി വീഡിയോ ചിത്രീകരിച്ചത്. തികഞ്ഞ കോടതിയലക്ഷ്യത്തിനൊപ്പം ക്രമിനല്‍ കുറ്റം കൂടിയാണ് രാഹുല്‍ ഈശ്വര്‍ ചെയ്തിരിക്കുന്നതെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരെ എന്‍ഐഎക്ക് പരാതി നല്‍കുമെന്നും അഖിലയുടെ അഭിഭാഷകന് പറഞ്ഞു.
ഈ കേസില്‍ യാതൊരു ബന്ധമില്ലാത്ത രാഹുല്‍ ഈശ്വര്‍ കടന്ന് വന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് അന്വേഷിക്കണമെന്ന് അഖിലയുടെ കുടുംബം ആവശ്യപ്പെട്ടു. കേസന്വേഷണത്തെ അട്ടിമറിക്കും വിധം വീട്ടുകാരുടെ മൊഴികള്‍ പുറത്ത് വിട്ടതും, തെളിവുകള്‍ ശേഖരിക്കാന്‍ കാട്ടിയ വ്യഗ്രതയും സംശയാസ്പദമാണ്. അഖിലയുടെ അഭ്യുദയകാംക്ഷി എന്ന നിലയില്‍ കയറിക്കൂടി വീഡിയോ ചിത്രീകരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തില്‍ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് അഖിലയുടെ അഭിഭാഷകന് വ്യക്തമാക്കി.
ഇതിനിടെ സംഭവം വിവാദമായതോടെ അഖിലയുടെ വൈക്കത്തെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.