തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് എഞ്ചിൻ വേർപെട്ടു. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് യാത്ര തിരിച്ച ചെന്നൈ മെയിലാണ് കൊച്ചുവേളിയിൽ വച്ച് എഞ്ചിൻ വേർപെട്ടത്. ബോഗിയും എഞ്ചിനും തമ്മിൽ ബന്ധിപ്പിക്കുന്ന കപ്ലിഗ് തകർന്നതാണ് കാരണം.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തകരാറുകൾ പരിഹരിച്ചതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര തുടർന്നു.