സംസ്ഥാനത്തെ ഷീ ടാക്സിക്കാർ ദുരിതത്തിൽ . ഷീ ടാക്സിക്ക് സ്റ്റാൻഡ് ഇല്ലാത്തതും നഷ്ടത്തിൽ ഓടേണ്ടി വരുന്നതുമാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്.
സംസ്ഥാനസർക്കാർ പിന്തുണയോടെ വനിതകൾക്കായി വനിതകൾ ഓടിക്കുന്ന ഷീ ടാക്സിക്ക് രണ്ട് വർഷം മുൻപാണ് തുടക്കം കുറിച്ചത്. എന്നാൽ ഒരു ഷീ ടാക്സി വിളിക്കാമെന്ന് കരുതിയാൽ ഇന്ന് നടക്കില്ല. ലാഭമില്ലാത്തതും കൃത്യമായൊരു സ്റ്റാന്റില്ലാത്തതും ഇവരെ നഷ്ടത്തിലാക്കിയിരിക്കുകയാണ്.
ഇക്കാരണം കൊണ്ട് ഭൂരിഭാഗം പേരും മേഖലയിലിന്നില്ല. സംസ്ഥാനത്തെ മുപ്പത് ടാക്സികളിൽ കോഴിക്കോട് ജില്ലയിൽ മത്രം വെറും നാലെണ്ണമാണ് ഓടുന്നത്. ചലചിത്രതാരം മഞ്ജുവാര്യരെ ഗുഡ്വിൽ അംബാസിഡറായി പ്രഖ്യാപിച്ചു കൊണ്ട് സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ജെൻഡർ പാർക്ക് മുഖേന ആവേശകരമായായിരുന്നു പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
നടത്തിപ്പ് അവതാളത്തിലായ സാഹചര്യത്തിൽ ടാക്സികളുടെ എണ്ണം കൂട്ടാൻ പറ്റാത്ത് അവസ്ഥയാണ്. സർക്കാർ തലത്തിൽതന്നെ വേണ്ട പരിഗണന ഇനിയെങ്കിലും ലഭിച്ചില്ലെങ്കിൽ ടാക്സി ഉടമകൾ ദുരിതത്തിലാകുമെന്നതിനേക്കാളുപരി മികച്ച ഒരു പദ്ധതികൂടിയാവും നാടിന് നഷ്ടമാവുക.