കോഴിക്കോട് : ചിങ്ങമാസം മലയാള മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ബാലഗോകുലം പുറത്തിറക്കുന്ന മലയാളം കലണ്ടറിന്റെ പ്രകാശന കർമ്മം എം എൻ കാരശ്ശേരി കോഴിക്കോട് നിർവഹിച്ചു . കലണ്ടറിന്റെ ആദ്യ പ്രതി സാമൂഹ്യ പ്രവർത്തക കാഞ്ചന മാലക്ക് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവഹിച്ചത് .
മലയാളത്തിന്റെ സംസ്കാരവും , തനിമയും, വരും തലമുറയ്ക്ക് കൈമാറാൻ സാധിക്കുന്ന , ജീവിത മാതൃകകളെ സൃഷ്ട്ടിക്കുന്നതാവണം ബാലഗോകുലത്തിന്റെ പ്രവർത്തനമെന്ന് കാരശ്ശേരി അഭിപ്രായപ്പെട്ടു.മൂക്കത്ത് , എസ് കെ പൊറ്റക്കാട് പാർക്കിലെ, ബോധി വൃക്ഷ ചുവട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്