ശ്രീനഗർ: ഭീകരവാദ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കശ്മീരിൽ എൻഐഎ റെയ്ഡ്.
ശ്രീനഗർ, ബരാമുള്ള, ഹന്ദ്വാര എന്നിവിടങ്ങളിലെ 12 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ഭീകരവാദ പ്രവർത്തനങ്ങൾക്കു ഫണ്ട് നൽകുന്നതും മേഖലയിൽ അശാന്തി പടർത്തുന്നതിനും പങ്കുണ്ടെന്നും സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്.
നേരത്തെ കശ്മീരിലെ വിഘടനവാദി നേതാവ് ഗിലാനിയുടെ മരുമകൻ അടക്കമുള്ള ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള ഹുറിയത് നേതാക്കളെ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സൂചന.