കോട്ടയം: വനിതാ കമ്മീഷനെ വെല്ലുവിളിച്ച് പിസി ജോർജ് എംഎൽഎ. കമ്മീഷൻ തന്നെ ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും നോട്ടീസയച്ചാൽ കമ്മീഷന് മുന്നിൽ ഹജരാകുമെന്നും പി സി ജോർജ് കോട്ടയത്ത് പറഞ്ഞു.
മട്ടന്നൂരിൽ മന്ത്രിയുടെ ഭർത്താവ് ദളിത് സ്ത്രീയെ മർദ്ദിച്ച വിഷയെ വനിതാ കമ്മീഷൻ അറിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ, ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ പി സി ജോർജിനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ നിർദേശം നൽകിയിരുന്നു. നടിക്കെതിരെ പി സി ജോർജ് നടത്തിയത് അപകീർത്തികരമായ പരാമർശമെന്ന് വനിതാ കമ്മീഷൻ പറഞ്ഞു.
പിസി ജോർജിന്റെ മൊഴിയെടുക്കാൻ അനുമതി തേടി സ്പീക്കർക്ക് കത്ത് നൽകും. കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.