ശ്രീനഗർ: കശ്മീരിൽ ഭീകരാക്രമണത്തിൽ ഒരു ജവാന് പരിക്കേറ്റു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ആർമി ക്യാമ്പിലേക്കാണ് ഭീകരാക്രമണം ഉണ്ടായത്. രാത്രിയിൽ കാലരൂർ ആർമി കെട്ടിടത്തിലേക്കും വെടി വെപ്പുണ്ടായി.
പരിക്കേറ്റ ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ജവാന്റെ നില മെച്ചപ്പെട്ടതായി പോലീസ് അധികൃതർ അറിയിച്ചു. സൈന്യവും പോലീസും സംഭവ സ്ഥലം കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണം ആരംഭിച്ചു.
അതേ സമയം നിയന്ത്രണരേഖയ്ക്കു സമീപം വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. ഇന്നു പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. പൂഞ്ച് ജില്ലയിലെ മെന്ധാര് മേഖലയില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടു. റുഖിയ ബീ എന്ന 45 കാരിയാണ് കൊല്ലപ്പെട്ടത്.